വയലാര്‍ അവാര്‍ഡ് എറ്റുവാങ്ങി ഏഴാച്ചേരി രാമചന്ദ്രന്
2020ലെ നാല്‍പ്പത്തിനാലാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഏറ്റുവാങ്ങി. ഒരു വെര്‍ജീനിയന്‍ വെയില് കാലം എന്ന കൃതിക്കാണ് അദ്ദേഹം അവാര്‍ഡിന് അര്‍ഹനായത്.
ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന മനോഹരവും അര്‍ത്ഥപൂര്‍ണവുമായ ശില്പവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക അദായനികുതിയില് നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
രാജ്ഭവനില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ഗവര്‍ണ്ണര്‍ക്ക് പുറമെ അവാര്‍ഡ് ജേതാവും വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ. പ്രഭവാര്‍മ്മ സ്വാഗതം പറഞ്ഞു. പ്രൊഫ. ശ്രീ. ജി. ബാലചന്ദ്രന്, ട്രസ്റ്റ് സെക്രട്ടറി ശ്രീ. സി. വി. ത്രിവിക്രമന്‍ എന്നിവരും പങ്കെടുത്തു.