പട്ന: ആശുപത്രിയിലെ കെടുകാര്യസ്ഥത ഫോണില്‍ ചിത്രീകരിച്ച യുവാക്കളെ നഴ്സുമാര്‍ മര്‍ദിച്ചു. ബിഹാര്‍ ഛപ്രയിലാണ് സംഭവം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ജില്ലാ ആശുപത്രിയിലെത്തിയ രണ്ടു യുവാക്കള്‍ക്കാണ് ‘പൗരധര്‍മം’ വിനയായത്.
സ്ഥാപനത്തിലെ കെടുകാര്യസ്ഥത വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാക്കളെ നഴ്സുമാര്‍ ആദ്യം തടഞ്ഞു. എന്നാല്‍, യുവാക്കളിലൊരാള്‍ ചിത്രീകരണം തുടര്‍ന്നു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. നഴ്സുമാരിലൊരാള്‍ വടിയെടുത്ത് യുവാവിനെ പൊതിരെത്തല്ലി. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ടു.
അടിക്കരുതേ എന്ന് ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും നഴ്സായ യുവതി യുവാക്കളെ വടി ഉപയോഗിച്ച് തുടര്‍ച്ചയായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു നേഴ്സ് ഇവര്‍ക്ക് സമീപത്തുണ്ടായിരുന്നു. നഴ്സുമാര്‍ യുവാക്കളെ അസഭ്യം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.