ബംഗളൂരു: പിന്നാക്ക ജാതിയില്‍പ്പെട്ടയാളെ പ്രണയച്ചതിന് കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല.
ബാഗല്‍കോട്ടില്‍ 24കാരനെയും പതിനെട്ടുകാരിയെയുമാണ് യുവതിയുടെ വീട്ടുകാര്‍ വെട്ടുക്കൊലപ്പെടുത്തിയത്. വിശ്വനാഥ് നെല്‍ഗി, രാജേശ്വരി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പുഴയിലെറിയുകയായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവാവ് പിന്നോക്ക ജാതിക്കാരനായതിനാല്‍ യുവതിയുടെവീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ജാതിയുടെ പേരില്‍ നേരത്തെ ഇരുകുടുംബങ്ങളും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു.
വിശ്വനാഥിനെ കുറിച്ച് വിവരമില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ വീട്ടുകാര്‍ നരഗുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.