MovieNEWS

‘റോളക്സ്’ ആകാനില്ല എന്ന് പറയാനായിരുന്നു ലോകേഷിന്റെ ഫോണ്‍ എടുത്തത്, എന്നാല്‍…

ചെന്നൈ: കമല്‍ഹാസന്റെ ‘വിക്രം’ ചിത്രത്തില്‍ ക്ലൈമാക്സില്‍ എത്തി മാസ് കാണിച്ച കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച റോളക്സ്. ഏതാനും മിനുറ്റുകള്‍ മാത്രമാണെങ്കിലും ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു റോളക്സ്. എന്നാല്‍, ആദ്യം വിക്രമില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നില്ല എന്നാണ് സൂര്യ പറയുന്നത്.

2022 ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് സൂര്യ സംസാരിച്ചത്. സിനിമയിലേക്ക് ഇല്ല, വേണ്ട താന്‍ ചെയ്യുന്നില്ലെന്ന് പറയാനാണ് ലോകേഷിന്റെ ഫോണ്‍ എടുത്തത്. എന്നാല്‍, അദ്ദേഹം പറഞ്ഞത് ഇത് ചെയ്യണമെന്നാണ്. അവസാന നിമിഷം എടുത്ത തീരുമാനമായിരുന്നു അത്.

Signature-ad

അതിന് കാരണം കമല്‍ഹാസന്‍ എന്ന വ്യക്തിയാണ്. താന്‍ ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നതില്‍ അദ്ദേഹം നല്‍കിയ പ്രചോദനം വളരെ വലുതാണ്. എല്ലാവരും തനിക്ക് നല്‍കിയ സ്നേഹത്തിന് നന്ദി. ഒരിക്കലും താന്‍ പ്രതീക്ഷിക്കാത്ത സ്വീകരണമാണ് റോളക്‌സിന് ലഭിച്ചത്.

റോളക്സ് ഇനി വീണ്ടും എന്ന് വരുമെന്നുള്ളത് പറയാനാകില്ല. വരുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും അവതരിപ്പിക്കും എന്നാണ് സൂര്യ പറയുന്നത്. ‘കൈതി’ രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും ‘വിക്രം 2’ ഒരുങ്ങുക. 2024 ല്‍ ചിത്രം റിലീസ് ചെയ്‌തേക്കും എന്നാണ് അഭ്യൂഹം.

 

 

Back to top button
error: