KeralaNEWS

പൊലീസ്, വാഹനത്തിലെ താക്കോല്‍ ഊരിയെടുത്താൽ ആ ദൃശ്യം ഫോണില്‍ പകര്‍ത്തണം: വാഹന പരിശോധനയ്ക്കിടെ അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങള്‍

ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയ്ക്ക് ഇറങ്ങാറുണ്ട്. നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്നും പിഴയും ഈടാക്കാറുമുണ്ട്.

ഇതിനിടെ ചില ഉദ്യോഗസ്ഥരെങ്കിലും നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ചകള്‍ വരുത്താറുണ്ട്. ഇവര്‍ വാഹന ഉടമകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും പതിവാണ്. ജനങ്ങള്‍ക്ക് നിയമ വശങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഇക്കൂട്ടര്‍ മുതലെടുക്കുന്നത്.
ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് അനുസരിച്ച്‌ വാഹന പരിശോധന നടത്തുന്ന സമയത്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചില ചട്ടങ്ങളുണ്ട്. വാഹന പരിശോധനയ്ക്കായി ട്രാഫിക് പോലീസ് റോഡരുകില്‍ കൈ കാണിക്കുന്ന സന്ദർഭങ്ങളിൽ ഇക്കാര്യങ്ങള്‍ മറക്കരുത്.

Signature-ad

1. ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് 1932 അനുസരിച്ച്‌, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഒരു അസിസ്റ്റന്റ് സബ്‌ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) റാങ്കിലുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ നിങ്ങള്‍ക്ക് പിഴ ചുമത്താനാകൂ.
എഎസ്‌ഐമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് നിങ്ങള്‍ക്ക് സ്ഥലത്തുതന്നെ പിഴ ചുമത്താന്‍ അധികാരമുണ്ട്. ട്രാഫിക് കോണ്‍സ്റ്റബിള്‍മാര്‍ക്ക് അവരുടെ സഹായത്തിനായി മാത്രമേ അവിടെ നില്‍ക്കാന്‍ കഴിയു. നിങ്ങളുടെ വാഹനത്തില്‍ നിന്ന് താക്കോല്‍ നീക്കം ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ല.

2. പിഴ ചുമത്താന്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ചെലാന്‍ ബുക്കോ ഇചെലാന്‍ മെഷീനോ കരുതണം. ഇവ രണ്ടും കൂടാതെ അവര്‍ക്ക് പിഴത്തുക പിരിക്കാന്‍ അധികാരമില്ല.

3. പരിശോധനയ്ക്ക് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസസ്ഥന്‍ യൂണിഫോം ധരിക്കണം, അതില്‍ ഉദ്യോഗസ്ഥന്റെ പേര് രേഖപ്പെടുത്തിയ നെയിം പ്‌ളേറ്റ് ഉണ്ടായിരിക്കണം. ഇനി പൊലീസ് ഉദ്യോഗസ്ഥര്‍ സിവിലിയന്‍ വസ്ത്രമാണ് ധരിച്ചിട്ടുള്ളതെങ്കില്‍ നിങ്ങള്‍ക്ക് ഐഡന്റിറ്റി പ്രൂഫ് കാണിക്കാന്‍ ആവശ്യപ്പെടാം.

4. ഒരു ട്രാഫിക് പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് പരമാവധി 100 രൂപ മാത്രമേ പിഴ ചുമത്താനാകൂ. ഒരു എഎസ്‌ഐക്കോ എസ്‌ഐക്കോ മാത്രമേ 100 രൂപയ്ക്ക് മുകളില്‍ പിഴ ചുമത്താനാകൂ.

5. ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ നിങ്ങളുടെ വാഹനത്തില്‍ നിന്ന് താക്കോല്‍ നീക്കം ചെയ്യുകയാണെങ്കില്‍, ആ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുക, ഇതുമായി മുതിര്‍ന്ന ഉദ്യോഗസ്ഥനോടു പരാതിപ്പെടാം.

6. ഡ്രൈവിംഗ് സമയത്ത് ലൈസന്‍സും മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റും കൈവശം വയ്ക്കണം.

അതേസമയം വാഹനത്തിന്റെ രജിസ്‌ട്രേഷന്റെയും ഇന്‍ഷുറന്‍സ് പേപ്പറിന്റെയും പകര്‍പ്പുകളും ഉണ്ടായിരിക്കണം.

7. പിഴ അടയ്ക്കാനുള്ള തുക കയ്യില്‍ ഇല്ലെങ്കില്‍, അത് പിന്നീട് കോടതിയില്‍ അടയ്ക്കാനാവും.

8. പരിശോധനയ്ക്കിടെ ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ നിങ്ങളോട് മോശമായി പെരുമാറിയാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥനോട് പരാതിപ്പെടാം.

Back to top button
error: