CrimeNEWS

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകി; പത്തനംതിട്ടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം

പത്തനംതിട്ട: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതിന് ഭക്ഷണശാലയില്‍ എത്തിയവരും ജീവനക്കാരും തമ്മിലടിച്ചു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കവലക്ക് സമീപത്തുള്ള ചിക് ഇന്‍സിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് ജീവനക്കാര്‍ അടക്കം കടയിലെ നാലുപേര്‍ക്ക് പരുക്കേറ്റു.

വൈകുന്നേരം ഏഴുമണിയോടു കൂടി റാന്നി സ്വദേശികളായ മൂന്നുപേര്‍ കടയിലെത്തി ചിക്കന്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. വിഭവങ്ങള്‍ തയ്യാറാക്കാന്‍ 20 മിനിറ്റ് വേണ്ടി വരുമെന്നും കാത്തിരിക്കണമെന്നും ജീവനക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, പറഞ്ഞ സമയത്ത് ഭക്ഷണം എത്താതിരുന്നതോടെ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

Signature-ad

തുടര്‍ന്ന് ഇവര്‍ ജീവനക്കാരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് ജീവനക്കാരും കടയിലെത്തിയവരും പരസ്പരം തമ്മില്‍ തല്ലുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാന്നി സ്വദേശികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം.

 

Back to top button
error: