വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാന്പില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെയുണ്ടായ വെടിവയ്പില്‍ രണ്ടു പലസ്തീന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് ജിഹാദ് ഫീല്‍ഡ് കമാന്‍ഡറാണ് കൊല്ലപ്പെട്ട രണ്ടു പേരും. ഫത്താ പാര്‍ട്ടിയുടെ എതിരാളികളാണ് ഇസ്ലാമിക് ജിഹാദ്. ഇസ്രയേല്‍ സൈനിക നടപടിക്കിടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.