ലാഹോർ: പാകിസ്താനിലെ ബലൂചിസ്താനില്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിനെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി. മുഹമ്മദ് നൂര്‍ മസ്‌കന്‍സായ് ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഖരാന്‍ ഏരിയയിലായിരുന്നു സംഭവം. ഇശാ നമസ്‌കാരത്തിനുശേഷം മസ്ജിദില്‍നിന്ന് മടങ്ങുമ്ബോള്‍ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വെടിവെയ്പില്‍ രണ്ടുപേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.