NEWSWorld

ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവംബര്‍ രണ്ട് മുതൽ

ദുബൈ: ഈ വര്‍ഷത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവംബര്‍ രണ്ട് മുതൽ. വാക്കുകൾ വ്യാപിക്കട്ടെ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ പുസ്തകോൽസവം. ഇറ്റലിയാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. പ്രവാസലോകത്തെ അക്ഷരങ്ങളുടെ ഉൽസവത്തിന് അരങ്ങുണരാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. നവംബര്‍ രണ്ട് മുതൽ പതിമൂന്ന് വരെയാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവം.

ലോകമെങ്ങും നിന്നുള്ള നൂറുകണക്കിന് പ്രമുഖ എഴുത്തുകാര്‍ ഇത്തവണയും മേളയിലുണ്ടാകും. ലോകപ്രശസ്ത എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും വായനക്കാരുമായുള്ള സംവാദവുമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ പ്രധാന ആകര്‍ഷണം. പതിനഞ്ച് ലക്ഷത്തോളം പുസ്തകങ്ങളായിരിക്കും ഇത്തവണ പുസ്തകോൽസവത്തിൽ വായനക്കാരിലേക്കെത്തുക. ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്ന് 2,213 പ്രസാധകർ മേളയിൽ അണിനിരക്കും.

Signature-ad

2022 ലെ ബുക്കർ പ്രൈസ് നേടിയ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ, ഇന്ത്യൻ–അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര, ഇന്ത്യൻ വംശജയായ കനേഡിയൻ കവയിത്രി റുപി കൗർ, കാർട്ടൂിസ്റ്റും എഴുത്തുകാരനുമായ ലിങ്കൺ പിയേഴ്സ് തുടങ്ങിയ പ്രശസ്ത എഴുത്തുകാര്‍ പുസ്തകോൽസവത്തിനെത്തും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും ഇത്തവണയും പുസ്തകോൽസവത്തെ സമ്പന്നമാക്കും. കലാ സാംസ്‌കാരിക പരിപാടികള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സംവാദങ്ങള്‍, നാടകം, സംഗീത പരിപാടി തുടങ്ങിയവ 12 ദിവസത്തെ മേളയുടെ ഭാഗമായുണ്ടകും. കോവിഡ് പ്രതിസന്ധി അതിജീവിച്ചതിനാൽ ഇത്തവണ പുസ്തകോൽസവത്തിൽ വൻ ജനപങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Back to top button
error: