NEWS

തിരുവനന്തപുരത്ത് കനത്ത മഴ; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ. ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് പെയ്യുന്നത്.

പാലോട്, കല്ലറ, വിതുര, പേപ്പാറ, ഇടിഞ്ഞാര്‍, നെടുമങ്ങാട്, കല്ലാര്‍, ബ്രൈമൂര്‍ മേഖലകളിലാണ് മഴ.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.

Signature-ad

ശക്തമായ മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Back to top button
error: