കാസർകോട്: ജൂസ് കടയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് മീനാപ്പീസിനടുത്ത് ‘ഹാരിസ് ബീച്ച് സ്റ്റോര്‍’ നടത്തിയിരുന്ന അബ്ദുള്‍ സത്താര്‍ (48) ആണ് അറസ്റ്റിലായത്.
ഈ കടയില്‍ ജ്യൂസ് കുടിക്കാനായി ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ എത്താറുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. ഇതേ തുടര്‍ന്ന് കട പൊലീസ് രഹസ്യ നിരീക്ഷണത്തിലായിരുന്നു.