കൊല്ലപ്പെട്ട പദ്മത്തിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി എന്നും പൊലീസ് പറയുന്നു.
2020ല്‍ കോലഞ്ചേരിയില്‍ മാനസിക വൈകല്യമുളള വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെയാണ് ഷാഫിയെന്ന ക്രിമിനലിനെ പെരുമ്ബാവൂരുകാര്‍ തിരിച്ചറിയുന്നത്.ജാമ്യത്തിലി
ആറ് മാസം മുന്‍പാണ് ശ്രീദേവി എന്ന വ്യാജ എഫ്ബി പ്രൊഫൈല്‍ വഴി മുഹമ്മദ് ഷാഫി ഭഗവല്‍ സിംഗിനെ പരിചയപ്പെടുന്നത്. അഭിവൃദ്ധിക്കും സാമ്ബത്തിക നേട്ടത്തിനും നരബലിയാണ് പരിഹാരമെന്ന് ഇവരെ വിശ്വസിപ്പിച്ചു. ലോട്ടറി കച്ചവടക്കാരായ പത്മത്തിനെയും റോസ്ലിനെയും കണ്ടെത്തി ഇലന്തൂരില്‍ എത്തിച്ചതും ഷാഫി തന്നെ.
പിന്നീട് നടന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ്. എറണാകുളം ജില്ലയിലെ ലോട്ടറി വില്‍പന നടത്തുന്ന കൂടുതല്‍ സ്ത്രീകളെ ഷാഫി വലയിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഇത്തരത്തിലെ ആവശ്യങ്ങള്‍ക്ക് സ്ത്രീകളെ ഇതിന് മുന്‍പും കടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വഷിക്കുന്നുണ്ട്.
പത്തനംതിട്ടയിലെ തെളിവെടുപ്പിന് ശേഷം ഇന്നലെ രാത്രിയാണ് തിരുവല്ലയില്‍ നിന്ന് പ്രതികളെ കൊച്ചിയില്‍ എത്തിച്ചത്. ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ രാവിലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഷാഫിക്ക് ദമ്ബതികളുമായുള്ള ബന്ധമാണ് പൊലീസ് പരിശോധിക്കുന്നത്. പണത്തിന്ന് വേണ്ടി മാത്രമല്ല, കൊലപാതകത്തിന് പിന്നില്‍ മറ്റ് താല്പര്യങ്ങള്‍ ഷാഫിക്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം.