
കോഴിക്കോട് :കുന്ദമംഗലത്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി 20 ൽ ഏറെ യാത്രക്കാർക്ക് പരിക്ക്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മറുഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അടിവാരം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഫാത്തിമാസ്’ എന്ന ബസാണ് ചൂലാം വയല്‍ സ്‌കൂളിന്‍റെ മുന്‍പിലെ ഇറക്കത്തില്‍ മറുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്.






