
ലാഗോസ്: നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 76 പേര്‍ മരിച്ചു.അനമ്ബ്ര സംസ്ഥാനത്തെ നൈഗര്‍ നദിയിലാണ് അപകടമുണ്ടായത്.
ബോട്ടില്‍ കൂടുതല്‍ ആള്‍ക്കാരെ കുത്തിനിറച്ചതും കനത്ത മഴയുമാണ് ദുരന്തത്തിനു കാരണമായി പറയുന്നത്. 85 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.ഇതുവരെ 76 മൃതദേഹങ്ങൾ കണ്ടെടുത്തു.






