ദുബായ്: ഗാര്‍ഹികത്തൊഴിലാളികള്‍ക്കെതിരായ ചൂഷണങ്ങള്‍ തടയാനും അവരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനും നടപടിയുമായി മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം. അനധികൃതമായി ഗാര്‍ഹികത്തൊഴിലാളികളെ നിയമിക്കുന്നവരില്‍നിന്നും 50,000 ദിര്‍ഹം മുതല്‍ രണ്ടുലക്ഷം ദിര്‍ഹംവരെ പിഴ ഈടാക്കുമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. തൊഴില്‍സുരക്ഷ ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഗാര്‍ഹികത്തൊഴിലാളികള്‍ക്കായി നല്‍കിയിട്ടുള്ള തൊഴില്‍ അനുമതികള്‍ ദുരുപയോഗംചെയ്യുക, 18 വയസിനു താഴെയുള്ളവരെ തൊഴിലിനായി നിയമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് നിയമനടപടികളോടൊപ്പം പിഴയും നേരിടേണ്ടിവരും. തൊഴിലാളികളെ നിയമിക്കാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സേവനകേന്ദ്രങ്ങളായ തദ്ബീര്‍ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. ഏജന്‍സികളുടെ സഹായത്തോടെ ഗാര്‍ഹികത്തൊഴിലാളികളെ നിയമിക്കുന്നതിന് 3000 ദിര്‍ഹംമുതല്‍ 6000 ദിര്‍ഹം വരെയാണ് ചെലവ് കണക്കാക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ തൊഴിലാളികളെ അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
സന്ദര്‍ശനവിസയിലെത്തിയവരെ സാധുതയുള്ള ഗാര്‍ഹിക തൊഴില്‍ അനുമതിയില്ലാതെ തൊഴിലിനായി നിയമിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനധികൃതമായി കുറഞ്ഞവേതനത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.