LocalNEWS

മെഡിക്കല്‍ കോളജില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്‌സിനെ തെരുവുനായ കടിച്ചു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ സ്റ്റാഫ് നഴ്‌സിനെ ആശുപത്രി വളപ്പില്‍ തെരുവുനായ കടിച്ചു. അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സ് ജോസ്മിയുടെ (21) വലതുകാല്‍ പാദത്തിലാണ് നായ കടിച്ചത്. ഇന്നലെ രാവിലെ 6.30ന് ആണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നായയെ ഓടിച്ച ശേഷം ജോസ്മിയെ പേ വിഷ പ്രതിരോധ ക്ലിനിക്കിലെത്തിച്ച് കുത്തിവയ്‌പെടുത്തു.

ആശുപത്രി വളപ്പിലും ആശുപത്രിക്കുള്ളിലും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കു തെരുവുനായയുടെ ശല്യം പതിവാണ്. ചില സമയത്ത് വാര്‍ഡുകളിലും തെരുവുനായ കയറി വരാറുണ്ടെന്ന് രോഗികള്‍ പറയുന്നു. ഒന്നര മാസം മുന്‍പ് രോഗിയെ കാണാനെത്തിയ ആളെയും നായ കടിച്ചിരുന്നു. ആശുപത്രിയില്‍ തെരുവ്‌നായ്ക്കളുടെ ശല്യം കൂടുതലാണെന്ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടറെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്ന് സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ് പുളിക്കല്‍ അറിയിച്ചു.

Signature-ad

 

 

 

 

Back to top button
error: