NEWS

ഇനി 40 നാൾ; ഖത്തർ ലോകകപ്പിന് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്

ദോഹ: ഖത്തർ ലോകകപ്പിനായി രാജ്യത്ത് എത്തുന്നവർ ശ്രദ്ധിക്കുക:

ആറും അതിനുമുകളിലും പ്രായമുള്ള ഏതൊരു സന്ദര്‍ശകനും പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറില്‍ കൂടുതല്‍ എടുക്കാത്ത ഔദ്യോഗിക കോവിഡ്-19 പിസിആര്‍ പരിശോധനാ ഫലമോ അല്ലെങ്കില്‍ പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറില്‍ കൂടാത്ത ഔദ്യോഗിക നെഗറ്റീവ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് (RAT) ഫലമോ ഹാജരാക്കേണ്ടതുണ്ട്.

EHTERAZ കോണ്‍ടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷന്‍ ആണ് ഖത്തര്‍ യാത്രയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. 18 വയസും അതില്‍ കൂടുതലുമുള്ള ഖത്തറിലെ എല്ലാ സന്ദര്‍ശകരും രാജ്യത്തേക്ക് എത്തുമ്ബോള്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ EHTERAZ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.
അടച്ചിട്ടിരിക്കുന്ന ഏതെങ്കിലും ഇന്‍ഡോര്‍ സ്‌പെയ്‌സുകളില്‍ പ്രവേശിക്കുന്നതിന് പച്ച EHTERAZ സ്റ്റാറ്റസ് ആവശ്യമാണ്. ഉപയോക്താവിന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.
ലോകകപ്പിനായി ഖത്തറില്‍ എത്തുന്നവര്‍ക്ക് രാജ്യത്തെ പൊതു, സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയില്‍ നിന്ന് വൈദ്യസഹായം ലഭിക്കും.ഇതിന് ഹയ്യ കാര്‍ഡ് നിർബന്ധമായും വേണം.

Back to top button
error: