NEWS

ഐഎസ്‌എല്‍ ഒമ്ബതാം സീസണ് ഇന്ന് കൊച്ചിയിൽ തുടക്കം;ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ്×ഈസ്റ്റ് ബംഗാൾ

കൊച്ചി:ഐഎസ്‌എല്‍ ഒമ്ബതാം സീസണ് ഇന്ന് തുടക്കം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം.ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.
 കഴിഞ്ഞ തവണ കൈവിട്ട ചാമ്ബ്യന്‍ പട്ടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്ബോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ജെസല്‍ കാര്‍ണെയ്റോ ക്യാപ്റ്റനായ ടീമില്‍ സഹല്‍ അബ്ദുല്‍ സമദും എം.എസ്. ശ്രീക്കുട്ടനും അടക്കം ഏഴ് മലയാളികളാണ് ഉള്ളത്.
പ്രഭ്സുഖന്‍ ഗില്‍, മാര്‍കോ ലെസ്കോവിച്ച്‌, സന്ദീപ് സിങ്, നിഷു കുമാര്‍, ജീക്സണ്‍ സിങ്, അഡ്രിയാന്‍ ലൂണ, രാഹുല്‍ കെ.പി തുടങ്ങിയവരെല്ലാം മഞ്ഞപ്പടയുടെ പ്രീയപ്പെട്ടവര്‍ തന്നെ.ഒപ്പം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞപ്പടയും.
കോവിഡിന് ശേഷം ആദ്യമായാണ് കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നത്.

Back to top button
error: