
പത്തനംതിട്ട : പത്തനംതിട്ട വയ്യാറ്റുപുഴയിൽ നിന്നും മൂന്നു വയസ്സുകാരനെ കാണാതായി. മീൻകുഴി സ്വദേശി റിജുവിന്റെ മകൻ നെഹ്മിയനെയാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ് വൈകിട്ട് മൂന്ന് മണി മുതൽ കാണാതായത്. പൊലീസ് അന്വേഷണം തുടങ്ങി.






