CrimeNEWS

മൂന്ന് വിദ്യാര്‍ത്ഥികളെ കാറിടിച്ചു തെറുപ്പിച്ചു അപകടം: ഒരാള്‍ മരിച്ചു; രണ്ടുപേര്‍ ചികിത്സയില്‍

മലപ്പുറം: റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളെ പിന്നില്‍ നിന്ന് കാര്‍ ഇടിച്ച് തെറിപ്പിച്ചു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ത്ഥി മരിച്ചു. ആനക്കയം ആമക്കാടില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

വീട്ട് സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി കടയില്‍ പോയ മുഹമ്മദ് ഷിഫാന്‍, മുഹമ്മദ് റസല്‍, മുഹമ്മത് ഷയാന്‍ എന്നിവര്‍ സാധനങ്ങള്‍ വാങ്ങിച്ച് തിരിച്ചു വരുന്ന വഴി ആമക്കാട് തോട്ടിന്നക്കര പാലത്തിന് സമീപം മഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാര്‍ മൂന്ന് കുട്ടികളെയും പിന്നില്‍ വന്നു ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ചെറുകപ്പള്ളി ശാഫിയുടെ മകന്‍ 9 വയസ്സുകാരനായ മുഹമ്മദ് ഷയാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കെ ഇന്നാണ് മരണപ്പെട്ടത്.

കിടങ്ങയം എ എം എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷയാന്‍. മുഹമ്മദ് ഷിഫാന്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് റസല്‍ നിസ്സാര പരിക്കോട് കൂടി രക്ഷപ്പെട്ടു. കാര്‍ ഡ്രൈവര്‍ക്കെതിരെ പാണ്ടിക്കാട് പൊലീസ് കേസെടുത്തു. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

Back to top button
error: