NEWS
കോവിഡിനെ അതിജീവിക്കാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദുബായ്
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമാകാന്‍ ദുബായ്. 50 കോടി ദിര്‍ഹത്തിന്റെ പാക്കേജാണ് കോവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ ദുബായ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വിറ്ററിലൂടെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.
ഇതോടെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാനായി 680 കോടി ദിര്‍ഹത്തിന്റെ പദ്ധതികളാണ് ദുബായ്ക്ക് ലഭിക്കുക. സമാനരീതിയില്‍ നേരത്തെ എമിറേറ്റ് പ്രഖ്യാപിച്ചിരുന്നു.