റെയ്ഡുകൾ എല്ലാം പ്രതിപക്ഷത്തെ ഉന്നം വച്ച് ,കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ്
കഴിഞ്ഞ ആറുവർഷത്തിനിടെ ഒരു ബിജെപി നേതാവിനെതിരെയെങ്കിലും കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയിട്ടുണ്ടോ എന്ന ചോദ്യവുമായി കോൺഗ്രസ് .നികുതി എൻഫോഴ്സ്മെൻറ് ഏജൻസികളുടെ ഉന്നം പ്രതിപക്ഷനേതാക്കൾ മാത്രമാണെന്നു ഗോവയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു ചോദിക്കുന്നു .
രാജ്യം താഴേക്കാണ് പോകുന്നത് .സമ്പദ് വ്യവസ്ഥ തകർന്നു .ദാരിദ്ര്യം കൂടി ,സ്ത്രീ സുരക്ഷ ഇല്ലാതായി .അതിർത്തിക്കപ്പുറം ഭീഷണി ഉയരുന്നു .വിദേശകാര്യ നയം താറുമാറായി .അതുകൊണ്ട് വൈകാരികമായി പിടിച്ചു നില്ക്കാൻ ആണ് സർക്കാരിന്റെ ശ്രമം .”ദിനേശ് ഗുണ്ടുറാവു ചൂണ്ടിക്കാട്ടുന്നു .
ഇക്കാലയളവിൽ നിരവധി സംസ്ഥാന സർക്കാരുകളെ ഇവർ അട്ടിമറിച്ചു .പണമില്ലാതെ ഇത് നടക്കുമോ ?ഇതൊന്നും സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾ അറിയുന്നില്ലേ ?ഗുണ്ടുറാവു ചോദിച്ചു .
രാജ്യം വിനാശത്തിലൂടെ ആണ് കടന്നുപോകുന്നത് .പ്രധാനമന്ത്രിക്കൊപ്പം ഉള്ളത് ക്യാപിറ്റലിസ്റ്റുകൾ ആണ് .രാജ്യത്തെ മനുഷ്യരെയും പ്രകൃതിവിഭവങ്ങളെയും ചൂഷണം ചെയ്ത അവർ ലാഭം കൊയ്യുകയാണെന്നും ഗുണ്ടു റാവു ചൂണ്ടിക്കട്ടി .