NEWS

കങ്കണയോട് മോശമായി പെരുമാറി; 9 മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ

ബോളിവുഡ് നടി കങ്കണ റണാവത്ത് സഞ്ചരിച്ച വിമാനത്തിനുളളില്‍ താരത്തിനോട് മോശമായി പെരുമാറിയതില്‍ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി.

ഒക്ടോബര്‍ 15 മുതല്‍ 30 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Signature-ad

സെപ്റ്റംബര്‍ 9നാണ് വിലക്കിനാസ്പദമായ സംഭവം. ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെ സ്വദേശത്ത് നിന്ന് മുംബൈയിലേക്ക് ഇന്‍ഡിഗോയുടെ 6e-264 വിമാനത്തില്‍ പുറപ്പെട്ട താരത്തെ വിമാനത്തിനുളളില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു.

വിമാനത്തിനുള്ളില്‍ മോശമായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന് ഡി.ജി.സി.എ. ഇന്‍ഡിഗോയ്ക്ക് താക്കീത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റി രൂപവത്കരിക്കുകയും കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുകയുമായിരുന്നു.

Back to top button
error: