NEWS

എന്തുകൊണ്ടാണ് മുരിങ്ങ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത്?

യുര്‍വേദത്തില്‍ മുരിങ്ങയെ അമൃത് പോലെയാണ് കണക്കാക്കുന്നത്. 300 ലധികം രോഗങ്ങള്‍ക്കുള്ള മരുന്നായി ഇത് കണക്കാക്കപ്പെടുന്നു.ഇതിന്റെ ഇലകളും കായകളും പൂവുമെല്ലാം ഭക്ഷ്യയോഗ്യമാണ്.
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്ബ്, മഗ്നീഷ്യം, വിറ്റാമിന്‍-എ, സി, ബി കോംപ്ലക്സ് എന്നിവ മുരിങ്ങ കായ്കളിലും പച്ച ഇലകളിലും ഉണങ്ങിയ ഇലകളിലും ധാരാളമായി കാണപ്പെടുന്നു. മുരിങ്ങയിലയില്‍ വിറ്റാമിന്‍-സി അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

മുരിങ്ങയില കഴിക്കുന്നതിന്റെ ഗുണങ്ങള്‍

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക

Signature-ad

കൊളസ്ട്രോള്‍ കുറയ്ക്കുക

രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കുക

ദഹനം മെച്ചപ്പെടുത്തുക

പല്ലുകള്‍ സംരക്ഷിക്കുക

സയാറ്റിക്ക, ആര്‍ത്രൈറ്റിസ് എന്നിവയില്‍ ഗുണം ചെയ്യും

വയറ്റിലെ പ്രശ്നങ്ങള്‍ക്ക് ആശ്വാസം

കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഫലപ്രദമാണ്.

 

 

ഔഷധ ഗുണങ്ങളാല്‍ സമ്ബന്നമായ മുരിങ്ങയില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹ രോഗി ദിവസവും മുരിങ്ങയില കഴിക്കണം. മുരിങ്ങയില കണ്ണിനും നല്ലതാണ്. കാഴ്ചശക്തി കുറയുന്നുണ്ടെങ്കില്‍ മുരിങ്ങക്കായും ഇലയും പൂവും കൂടുതലായി ഉപയോഗിക്കണം.

Back to top button
error: