മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശ സന്ദർശനം നീട്ടി. രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശത്തിനായി ഇന്ന് രാത്രിയോടെ ഫിൻലിൻഡിലേക്ക് യാത്ര തിരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഒക്ടോബർ രണ്ടു മുതൽ 12 വരെ ഫിൻലൻഡ്, നോർവേ, യു.കെ. എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഈ യാത്ര റദ്ദാക്കി മുഖ്യമന്ത്രി നാളെ രാവിലെ, ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നു കോടിയേരിയെ കാണും. സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണു വിവരം.