ചെന്നൈ: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പത്തുകോടി രൂപ പിടികൂടി. തമിഴ് നാട്ടിലെ വെല്ലൂരില്‍ നിന്നാണ് പോലീസ് വന്‍ തോതില്‍ കുഴല്‍പ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.
കാറില്‍നിന്ന് ലോറിയിലേക്ക് പണം കയറ്റുന്നതിനിടെയാണ് ഇന്നലെ രാത്രി നാലംഗ സംഘത്തെ പിടികൂടിയത്. പെട്രോളിങ്ങിനിടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ദുബൈ ബന്ധമുള്ള കുഴല്‍പ്പണ ഇടപാടാണെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്ടില്‍നിന്നു മലബാറിലേക്ക് മടങ്ങുകയായിരുന്ന ചരക്ക് ലോറിയാണ് ഇതെന്നും പോലീസ് പറഞ്ഞു. പിടികൂടിയവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. എന്നാല്‍, ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.