ഭോപ്പാൽ:മധ്യപ്രദേശില്‍ അംഗീകാരമില്ലാത്ത 35 സ്വാകാര്യ നഴ്സിങ് കോളജുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദേശം.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കോളജുകളുടെ അംഗീകാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ രോഹിത് ആര്യ, എം.ആര് ഫദ്കെ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
അംഗീകാരമില്ലാതെ 2019-2020 അക്കാദമിക് വര്‍ഷത്തിലേക്ക് നിയമവിരുദ്ധമായി വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതായി സംസ്ഥാന അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ എം.പി.എസ് രഘുവന്‍ശി കോടതിയെ ബോധിപ്പിച്ചു. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ സെക്രട്ടറി, സിബിഐ ഡി.വൈ.എസ്.പി തുടങ്ങിയവര്‍ വിസ്താരവേളയില്‍ കോടതിയില്‍ ഹാജരായിരുന്നു.
35 കോളജുകള്‍ക്കും നഴ്സിങ് സ്ഥാപനം നടത്താന്‍ ആവശ്യമായ ഭൗതിക സൗകര്യങ്ങളില്ലെന്ന് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും എ.ജി കോടതിയില്‍ വ്യക്തമാക്കി.
35 കോളജുകള്‍ക്കും നഴ്സിങ് സ്ഥാപനം നടത്താന്‍ ആവശ്യമായ ഭൗതിക സൗകര്യങ്ങളില്ലെന്ന് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത് ചട്ടവിരുദ്ധമാണെന്നും എ.ജി കോടതിയില്‍ വ്യക്തമാക്കി.
അതേസമയംഅംഗീകാരം നല്കാന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം പ്രസ്തുത കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.