ജിദ്ദ : വിസ തട്ടിപ്പില്‍ കുടുങ്ങി ദുരിതത്തില്‍ ആയ നേഴ്സ്മാരെ നാട്ടിലെത്തിച്ചു.
തമിഴ്നാട് സ്വേദേശിനിയായ ശ്രുതി, മലയാളിയായ മഞ്ജുഷ, കര്‍ണാടക സ്വേദേശിനികളായ ഗൗരി, നന്ദിനി എന്നിവരാണ് സാമൂഹിക സംഘടനയായ ദിശയുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങിയത്.
സൗദിഎയര്‍ ലൈന്‍സിന്റെയും ഗള്‍ഫ് എയറിന്റെയും വിമാനങ്ങളില്‍ ആണ് ഇവരെ നാട്ടില്‍ എത്തിച്ചത്. മുന്ന് ആഴ്ചകളായി ജിദ്ദയില്‍ കുടുങ്ങി കിടക്കുന്ന ഇവരുടെ ദുരിതം അറിഞ്ഞ ദിശ പ്രവര്‍ത്തകര്‍ ഉടന്‍തന്നെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്സെല്റ്റിന്റെ സഹായത്തോടെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.