പാലക്കാട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. പാലക്കാട് കോതക്കുറുശ്ശി സ്വദേശി രജനി ആണ് മരിച്ചത്.
38 വയസായിരുന്നു. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകള്‍ അനഘക്കും പരിക്കേറ്റു. കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. ഉറങ്ങി കിടന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയല്‍പക്കത്തുള്ളവര്‍ പറയുന്നു.
കസ്റ്റഡിയില്‍ ഉള്ള കൃഷ്ണദാസിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടത്തും.