NEWS

ബു​ര്‍​ഖ ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ യു​വ​തി​യെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്

മും​ബൈ: ബു​ര്‍​ഖ ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ യു​വ​തി​യെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. മുംബൈയിലാണ് സംഭവം.
മു​സ്‌​ലിം മ​ത​വി​ശ്വാ​സി​യാ​യ യു​വാ​വി​നെ വി​വാ​ഹം ചെ​യ്ത രൂ​പാ​ലി എന്ന 20-കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇ​ഖ്ബാ​ല്‍ ഷെ​യ്ഖ് എ​ന്ന​യാ​ളു​മാ​യി 2019ലാ​ണ് രൂ​പാ​ലി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സാ​റ എ​ന്ന പേ​ര് സ്വീ​ക​രി​ച്ചു. ഇ​വ​ര്‍​ക്ക് 2020ല്‍ ​കു​ഞ്ഞ് ജ​നി​ക്കുകയും ചെയ്തു.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഭ​ര്‍​ത്താ​വു​മാ​യി ചില അ​ഭി​പ്രാ​യ​ഭി​ന്ന​തകള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് രൂ​പാ​ലി മ​ക​നു​മാ​യി വേ​റൊ​രു വീ​ട്ടി​ലേക്ക് താമസം മാറ്റിയിരുന്നു.ഇതോടെ മുസ്ലിം വേഷവിധാനങ്ങൾ രൂപാലി ഉപേക്ഷിക്കുകയും ചെയ്തു.ഇതാണ് ഇഖ്ബാലിനെ ചൊടിപ്പിച്ചത്.

Back to top button
error: