പത്തനംതിട്ട:ഏറെ വര്‍ഷങ്ങളായി വികസനം മുരടിച്ചു കിടന്ന ജില്ലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ പുതിയ കായിക സമുച്ചയം നിര്‍മ്മിക്കുന്നു.
ഇതിനായി ജില്ലാ സ്റ്റേഡിയം ഉൾപ്പെട്ട പതിന്നാല് ഏക്കര്‍ സ്ഥലത്ത് പ്രാഥമിക സർവേ തുടങ്ങി.സ്പോര്‍ട്സ് ഫൗണ്ടേഷൻ കേരള സംഘം നടത്തുന്ന സര്‍വ്വേ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും.
സ്വിമ്മിംഗ് പൂൾ, സിന്തറ്റിക് ട്രാക്ക്, ഹോക്കി പിച്ച്, ഫുട്ബോള്‍ ഗ്രൗണ്ട് തുടങ്ങിയവ പുതിയ സ്റ്റേഡിയത്തിലുണ്ടാകും. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംഘം സന്ദര്‍ശനം നടത്തിയത്.
സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട മന്ത്രിതല യോഗം ബുധനാഴ്ച ചേരുമെന്ന് മന്ത്രി അറിയിച്ചു. രണ്ടു മാസത്തിനുള്ളിൽ പുതിയ ഡിപിആർ തയ്യാറാക്കി നൽകും.