
കോട്ടയത്ത് പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാത്ഥി മുങ്ങി മരിച്ചു. ഗിരീദീപം കോളജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥി പത്തനംതിട്ട ഇലന്തൂർ ചെക്കോട്ടു കൊച്ചു കാലിൽ വീട്ടിൽ ആൽവിൻ സാം ഫിലിപ്പാണ് (18) മരിച്ചത്.
സുഹൃത്തുക്കളായ ഏഴ് അംഗ സംഘമാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടയിൽ ആൽവിൻ ആഴമേറിയ ഭാഗത്ത് ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നു.
തുടർന്ന് കൂട്ടുകാർ ബഹളം കൂട്ടി നാട്ടുകാർ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കോട്ടയത്തുനിന്നും ഫയർഫോഴ് എത്തിയാണ് ആൽവിനെ കണ്ടെത്തിയത്.
മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.






