BusinessTRENDING

ആമസോണ്‍ ഡെലിവറി ഇനി മിന്നും വേഗത്തില്‍; 50 ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുന്നു

ദില്ലി: തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഒരു ഉൽപ്പന്നം ഓർഡർ ചെയ്താൽ നാലു മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് ഇത് എത്തിക്കുന്ന വിധത്തിലുള്ള അതിവേഗ ഡെലിവറി 50 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ആമസോൺ. നിലവിൽ 14 നഗരങ്ങളിൽ ആയിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. ആമസോൺ പ്രൈം മെമ്പർമാർക്ക് ആണ് ഈ സേവനം ലഭിക്കുക.

വയർലെസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ബുക്സ്, ടോയ്സ്, മീഡിയ, കിച്ചൺ, ലക്ഷ്വറി, സ്പോർട്സ്, പേഴ്സണൽ കെയർ, വീഡിയോ ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉൽപ്പനങ്ങൾ ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വേഗത്തിൽ ലഭിക്കും.  2017 ലാണ് ആമസോൺ സെയിം ഡേ ഡെലിവറി സംവിധാനം അവതരിപ്പിച്ചത്. സൂറത്ത്, മൈസൂരു, മംഗലാപുരം, ഭോപ്പാൽ, നാസിക്, നെല്ലൂർ, അനന്തപൂർ, വാറങ്കൽ, ഗാസിയബാദ്, ഫരീദാബാദ്, പാറ്റ്ന എന്നിവിടങ്ങളിൽ വിവിധ പിൻകോഡുകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ കൂടി ഇനിമുതൽ നാലു മണിക്കൂറിനുള്ളിൽ ഉൽപ്പന്നങ്ങൾ ലഭിക്കും.

Signature-ad

അതിവേഗ ഡെലിവറിക്കായി, നഗരഹൃദയത്തിൽ തന്നെ ആമസോൺ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 97 ശതമാനത്തിന് മുകളിലുള്ള പിൻകോഡുകളിൽ ഓൺലൈൻ വഴി ഓർഡർ ചെയ്ത സാധനങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ഉപഭോക്താവിന് കിട്ടുന്നുണ്ടെന്നും ആമസോൺ കമ്പനി അധികൃതർ വ്യക്തമാക്കുന്നുണ്ട്.

Back to top button
error: