NEWS

ജാമ്യമെടുത്ത ശേഷം മുങ്ങിയ പ്രതി പന്ത്രണ്ട് വര്‍ഷത്തിനു ശേഷം പിടിയില്‍ 

റാന്നി: ജാമ്യമെടുത്ത ശേഷം മുങ്ങിയ പ്രതി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പിടിയിൽ.
 റാന്നി നെല്ലിക്കമണ്‍ പുത്തന്‍പറമ്ബില്‍ വര്‍ഗീസ് പി വര്‍ഗീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത ശേഷം മുങ്ങുകയായിരുന്നു.രഹസ്യ വിവരത്തെ തുടര്‍ന്ന് വീട്ടിലെത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കേസില്‍ ഇയാളുടെ സഹോദരന്‍ തോമസ് പി ടി രണ്ടാം പ്രതിയായിരുന്നു.
2008ല്‍ രജിസ്റ്റര്‍ ചെയ്തതാണ് കേസ്. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ് നിലവിലുണ്ടായിരുന്ന പ്രതിയായ വര്‍ഗീസ് പി വര്‍ഗീസിനെ അന്വേഷിച്ച്‌ വീട്ടിലെത്തിയ അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റാഷിയെയും സംഘത്തേയും ഇയാളും സഹോദരനും തടയുകയും, പിടിച്ചുതള്ളുകയും ചെയ്തിരുന്നു.

2008 ഏപ്രില്‍ നാലിനാണ് സംഭവം. അന്നുതന്നെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.ജാമ്യമെടുത്ത് മുങ്ങി ഡല്‍ഹിയിലും മറ്റും കഴിഞ്ഞുവന്ന പ്രതി പിന്നീട് കോടതിയില്‍ ഹാജരായിരുന്നില്ല.

12 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവന്ന ഇയാള്‍ക്കെതിരെ റാന്നി കോടതിയില്‍ ലോങ്ങ്‌ പെന്റിങ് വാറന്റ് നിലനില്‍ക്കെയാണ് ഇന്നലെ വീട്ടിലെത്തിയപ്പോള്‍ പിടികൂടിയത്.അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Signature-ad

 

 

റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷിന്റെ നിര്‍ദേശപ്രകാരം എസ് ഐ ശ്രീജിത്ത്‌ ജനാര്‍ദ്ദനന്‍,സി പി ഓമാരായ രെഞ്ചു, ശ്രീജിത്ത്‌ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: