തിരുവനന്തപുരം: ചേരിപ്പോരിനൊടുവിൽ നിയമസഭ പാസാക്കിയ 5 ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിട്ടു.രാജ്ഭവൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരള മാരിടൈം ബോര്‍ഡ് ഭേദഗതി, തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ് ഭേദഗതി, പിഎസ്സി കമ്മീഷന്‍ ഭേദഗതി, കേരള ജ്വല്ലറി വര്‍ക്കേഴ്സ് ക്ഷേമനിധി ബോര്‍ഡ്, ധന ഉത്തരവാദിത്വ ബില്‍ എന്നിവയാണ് ഗവർണർ ഒപ്പ് വച്ചത്.
ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി അടക്കം 12 ബില്ലുകളാണ് കഴിച്ച നിയമസഭ പരിഗണിച്ചത്. അതില്‍ 11 എണ്ണമാണ് ഗവര്‍ണറുടെ അനുമതിക്കായി നല്‍കിയിരുന്നത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്കു വിട്ട നിയമം റദ്ദാക്കിയതിനു ഗവര്‍ണര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ബാക്കിയുള്ള 11 എണ്ണത്തില്‍ അഞ്ചെണ്ണത്തിനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.