തൃശ്ശൂര്‍: ഗവര്‍ണര്‍ക്കെതിരായ സിപിഎം നേതാക്കളിടെ കടുത്ത വിമര്‍ശനത്തെ പ്രതിരോധിച്ച് ബിജെപി നേതാക്കള്‍ രംഗത്ത്.ഗവണർ സ്ഥാനം ഭരണഘടനാപരമായ പദവിയാണെന്ന് ഓർക്കേണ്ടത് മുഖ്യമന്ത്രിയാമെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു.സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി ഗവർണ്ണർ മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്ക് .കൈയ്യുക്കു കൊണ്ട് രാഷ്ട്രീയ കൊലപാതകം നടത്തിയാണ് സിപിഎം വിവിധയിടങ്ങളിൽ അധികാരത്തിലിരുന്നത്.കേരളത്തിൽ സിപിഎമ്മിന് ആധിപത്യമുള്ള എല്ലായിടത്തും കയ്യൂക്ക് കാണിക്കാൻ സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചിട്ടുണ്ട്.
വലിയ ചുമതലകൾ വേണ്ട എന്നു വച്ച് ത്യാഗം ചെയ്തയാളാണ് ഗവർണർ.കേരളത്തിലെ ഗവർണർ അസ്വസ്ഥനാണ്.മാര്‍ക്സിസ്റ്റ് നേതാക്കൾ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണ്.മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്യും വരെ ഗവർണർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ലെന്നും ശോഭ സുരേന്ദ്രന് തൃശ്ശൂരില്‍ പറഞ്ഞു.
ഗവർണർക്കെതിരായ സിപിഎം നേതാക്കളുടെ പ്രസ്താവന അപഹാസ്യമെന്നെ് എ എന്‍ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി..ഗവർണറെ ഭയപ്പെടുത്താനാണ് ഇവരുടെ ശ്രമം.ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് കൂട്ടുകെട്ടുണ്ട്.കോൺഗ്രെസ് എറണാകുളം സെൻട്രൽ മണ്ഡലം പ്രസിഡന്റെ രാധാകൃഷ്ണൻ പാറപ്പുറം ബിജെപിയിൽ ചേർന്നതായി എ എന്‍ രാധാകൃഷ്ണൻ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ യാത്ര എറണാകുളത് എത്തുമ്പോഴുള്ള സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.