ചാലക്കുടി: ചാലക്കുടി നഗരസഭയിലെ ഏക ബിജെപി കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ ചേരുന്നു. മൂന്നാം വാര്‍ഡായ പോട്ടയില്‍ നിന്നുള്ള കൗണ്‍സിലറായ വത്സന്‍ ചമ്ബക്കരയാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്.
വത്സന്‍ ചമ്ബക്കര കോണ്‍ഗ്രസില്‍ ചേരുന്നതോടെ നഗരസഭയിലെ ബിജെപിക്ക് പ്രാധിനിധ്യം ഇല്ലാതെയാവും. വത്സന്‍ ചമ്ബക്കര ഇന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും.
കോണ്‍ഗ്രസാണ് നഗരസഭ ഭരിക്കുന്നത്. 36 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 27 അംഗങ്ങളാണുള്ളത്. വത്സനും കൂടെയെത്തുന്നതോടെ അത് 28ആവും. എല്‍ഡിഎഫിന് എട്ട് അംഗങ്ങളാണുള്ളത്.