NEWS

ട്രെയിൻ യാത്രയിൽ 139 ലേക്ക് പിഎൻആർ നമ്പർ ടെക്സ്റ്റ് മെസേജ് ചെയ്താൽ  റിസർവേഷൻ സ്റ്റാറ്റസിനൊപ്പം കോച്ച് പൊസിഷനും അറിയാം

ലരും സ്വന്തം റിസർവേഷൻ കോച്ച് കണ്ടുപിടിച്ച് കയറാനുള്ള ഓട്ടത്തിനിടെയാണ് റെയിൽ സ്റ്റേഷനിൽ അപകടത്തിൽ പെടുന്നത്. കോച്ച് പൊസിഷൻ  മുൻകൂട്ടി അറിയാൻ സാധിച്ചാൽ ഓട്ടം ഒരു പരിധി വരെ ഒഴിവാകും.
 മറ്റ് ചിലർ Where is my train പോലുള്ള ആപ്പുകൾ വഴി ലഭിക്കുന്ന വിവരം വച്ച് പ്ലാറ്റ്ഫോമിൽ കാത്ത് നിൽക്കും. ഒടുവിൽ ട്രെയിൻ വന്നു മുന്നിൽ നിൽക്കുമ്പോഴായിരിക്കും ആപ്പ് നൽകിയ കോച്ച് പൊസിഷൻ തെറ്റാണെന്നറിഞ്ഞവരും ഓട്ടം ആരംഭിക്കുന്നത്.. ഇത്തരം വേളകളിൽ  വെപ്രാളം കാട്ടാതെ മുമ്പിലുള്ള ഏതെങ്കിലും റിസർവേഷൻ കോച്ചിൽ കയറിയ ശേഷം ട്രെയിനിന്റെ ഉള്ളിൽ കൂട്ടി വളരെ സമാധാനപരമായി സ്വന്തം കോച്ചിൽ എത്തേണ്ട ആവശ്യമേയുള്ളൂ.
കോച്ച് കണ്ട് പിടിക്കാൻ സ്റ്റേഷൻ ചാർട്ടിൽ നോക്കാതെയും സാധിക്കും. യാത്രാ വേളയിൽ 139 ലേക്ക് PNR നമ്പർ മാത്രം Text മെസേജ് ചെയ്താൽ  റിസർവേഷൻ സ്റ്റാറ്റസിനൊപ്പം കോച്ച് പൊസിഷനും കൂടി അറിയിക്കുന്ന സംവിധാനം  റെയിൽവേക്കുണ്ട് … ഇത് പലർക്കും അറിയില്ല.. പക്ഷേ ഈ സൗകര്യം പ്രയോജനപ്പെടുത്തിയാൽ കോച്ച് തേടി അവസാന നിമിഷമുള്ള ഓട്ടപാച്ചിൽ ഒഴിവാക്കാം, അപകടങ്ങളും!

Back to top button
error: