NEWS

15 ലക്ഷം രൂപയുണ്ടെങ്കിൽ എല്‍പിജി ഡീലര്‍ഷിപ് തുടങ്ങാം

15 ലക്ഷം രൂപയുണ്ടെങ്കിൽ നിങ്ങൾക്കും എല്‍പിജി ഡീലര്‍ഷിപ് തുടങ്ങാം.എല്‍പിജി സിലിന്‍ഡറുകള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണുകളും ഏജന്‍സി ഓഫീസുകളും നിര്‍മിക്കുന്നതിന് മാത്രമാണ് ഈ പണം ചിലവഴിക്കുന്നത്.ഭൂമി നിങ്ങളുടെ പേരില്‍ അല്ലെങ്കില്‍ 15 വര്‍ഷത്തേക്കെങ്കിലും ഭൂമി പാട്ടത്തിനെടുക്കേണ്ടിവരും
ഡിസ്ട്രിബ്യൂടര്‍ഷിപ് എടുക്കാന്‍ ഇന്‍ഡ്യന്‍ പൗരനായിരിക്കണം. ഇതോടൊപ്പം, എല്‍പിജിയുടെ ഏജന്‍സിക്ക് അപേക്ഷിക്കുന്ന വ്യക്തി പത്താം ക്ലാസ് പാസായിരിക്കണം. 21 വയസിനും 60 വയസിനും ഇടയിലായിരിക്കണം പ്രായം. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗവും ഒരു ഓയില്‍ മാര്‍കറ്റിംഗ് കംപനിയില്‍ ജോലി ചെയ്യുന്നവരാവരുത്. ഗ്യാസ് ഏജന്‍സിക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി ഫീസ് 10,000 രൂപയാണ്. ഈ തുക തിരികെ ലഭിക്കില്ല.
എല്‍പിജി ഏജന്‍സിക്ക് സര്‍കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡമനുസരിച്ച്‌, ജനറല്‍ വിഭാഗക്കാര്‍ക്ക് 50 ശതമാനം വരെ സംവരണം ഉണ്ട്. ഇതിനുശേഷം, പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ട ആളുകള്‍ക്കും കുറച്ച്‌ സംവരണം ഉണ്ട്. വിമുക്തഭടന്മാര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, സായുധ സേനകള്‍, പൊലീസ് സേവനങ്ങള്‍, ദേശീയ കായികതാരങ്ങള്‍, സാമൂഹിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്കും ഇതില്‍ മുന്‍ഗണന നല്‍കുന്നു.

എല്‍പിജി ഡിസ്ട്രിബ്യൂടര്‍ഷിപ് അപേക്ഷയ്ക്കായി  https://www(dot)lpgvitarakchayan(dot)in എന്ന പോര്‍ടലില്‍ നിങ്ങള്‍ക്ക് അറിയിപ്പിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. ഏതെങ്കിലും പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ യോഗ്യതയുള്ള അപേക്ഷകര്‍ ഉണ്ടെങ്കില്‍,  നറുക്കെടുപ്പ് പ്രകാരം എല്‍പിജി ഏജന്‍സി അനുവദിക്കും.

Back to top button
error: