തലക്കെട്ട് വായിച്ച് ഇങ്ങനെയൊരു സിനിമ സാധ്യമോ എന്ന് ചിന്തിക്കുന്നവരോട്, സംശയിക്കേണ്ട സംഗതി സത്യമാണ്.
പ്രൊഡക്ഷന്‍ കോസ്റ്റ് കുറച്ച് റെക്കോര്‍ഡ് ഇടാനുള്ള അതിമോഹമൊന്നുമല്ല. ഞങ്ങളുടെ കൈയ്യിലാകെ ഇത്രയും രൂപയെ ഉണ്ടായിരുന്നുള്ളു എന്നതാണ് വാസ്തവം.
ആരാണീ ഞങ്ങളെന്നല്ലേ, ഞാനും ക്യാമറമാനും മൂന്ന് സഹായികളും. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായൊരു ഫെബ്രുവരി 14 നാണ് സംവിധായകൻ സുധീഷ് മോഹൻ സുഹൃത്തുക്കളോട് ഒരു സിനിമ ചെയ്യാമെന്ന ആശയം പങ്കുവെക്കുന്നത്. ചിലതങ്ങനെയാണ്, ഒട്ടും പ്രതീക്ഷിക്കാതെ, മുന്നൊരുക്കമില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വരും സുധീഷ് പറയുന്നു.
മനസിലൊരു കഥയുണ്ട്, ഒന്നിരുന്നാല്‍ തിരക്കഥയാവും, സംഭാഷണങ്ങളുണ്ടാവും. പിന്നെയുള്ള യാത്ര ജോഷ്വയുടെ ഒപ്പമായിരുന്നു. എന്നെ വിശ്വസിച്ച് വിനോദേട്ടനും, അഖിലേഷും, മിഥുനും, മണികണ്ഠനും, കിരണും കൂടെ നിന്നു. ജോഷ്വയിലേക്ക് വേണ്ട മുഖങ്ങളെ ഫെയ്‌സ്ബുക്കില്‍ നിന്നും സൗഹൃദ വലയങ്ങളില്‍ നിന്നും കണ്ടെത്തി. പാസ്‌പോര്‍ട്ട് വേരിഫിക്കേഷന് കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പോലെ ഓരോരുത്തരും സന്തോഷത്തോടെ ഓരോ സുലൈമാനിയും കുടിച്ച് ജോഷ്വയുടെ ഭാഗമായി. നിങ്ങളോടെന്നും പെരുത്ത് സ്‌നേഹമാണ്. ഈ കുഞ്ഞു സിനിമയ്ക്ക് വേണ്ടി ഓടി വന്നതിന്, നടിച്ചതിന്, പരിഭവം പറയാതിരുന്നതിന്, കോവിഡ് പകര്‍ത്താതിരുന്നതിന്. കുറച്ച് ദിവസങ്ങള്‍ക്കൂടി കഴിഞ്ഞാല്‍ ചെറുതായെങ്കിലും നിങ്ങളും മലയാള സിനിമയുടെ ഭാഗമാവുകയാണ്. ജോഷ്വാ നിങ്ങളുടെ സ്വപ്‌നത്തിന് നിറം പകര്‍ന്നുവെങ്കില്‍ ഒരുപാട് സന്തോഷമെന്ന് സുധീഷും ടീമും പറയുന്നു.
കഥകള്‍ അവസാനിക്കുന്നില്ല…
തലക്കെട്ട് പോലെ ഒന്നര ലക്ഷം രൂപയ്ക്ക് ഒന്നര മണിക്കൂര്‍ സിനിമയുണ്ടാക്കുമ്പോള്‍ കഥകള്‍ക്കാണോ പഞ്ഞം.