IndiaNEWS

സൗന്ദര്യ രജനികാന്തിന് ആണ്‍കുഞ്ഞ് പിറന്നു, കുഞ്ഞിന് വീര്‍ രജനികാന്ത് വണങ്കാമുടി എന്ന് പേരിട്ടു

    സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തി. രജനികാന്തിന്റെ ഇളയമകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവ് വിശാഖും രണ്ടാമതും അച്ഛനുമമ്മയുമായിരിക്കുന്നു. രജനികാന്ത് വീണ്ടും മുത്തച്ഛനാകുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു. 2019ലായിരുന്നു ഇരുവരുടേയും വിവാഹം.

ഞായറാഴ്ചയാണ് സൗന്ദര്യ രജനികാന്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സൗന്ദര്യ തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. താനും ഭര്‍ത്താവ് വിശാഖനും മകന്‍ വേദും കുഞ്ഞുമകനെ സ്വീകരിക്കുന്നുവെന്ന് സൗന്ദര്യ കുറിച്ചു.

Signature-ad

കുഞ്ഞിന്റെ പേരും താരം പങ്കുവച്ചു. വീര്‍ രജനികാന്ത് വണങ്കാമുടി എന്നാണ് മകന് പേരിട്ടിരിക്കുന്നത്. യുവനടനും വ്യവസായിയുമായ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ ഭര്‍ത്താവ്. 2019 ലായിരുന്നു ഇവരുടെ വിവാഹം. വിശാഖന്‍ വണങ്കാമുടിയില്‍ സൗന്ദര്യയ്ക്ക് പിറക്കുന്ന ആദ്യ കുഞ്ഞാണിത്.

മൂത്തമകന്‍ വേദ് ആദ്യവിവാഹത്തിലെ പുത്രനാണ്. ബിസിനസുകാരനായ അശ്വിന്‍ രാംകുമാര്‍ ആണ് സൗന്ദര്യയുടെ ആദ്യഭര്‍ത്താവ്. 2010 ല്‍ ആണ് ഇവരുടെ വിവാഹം നടന്നത്. ഇരുവരും 2017 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു.

ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി 2’, അനിമേഷന്‍ ചിത്രം ‘കൊച്ചടയാന്‍’ ഇവയുടെ സംവിധായികയാണ് സൗന്ദര്യ. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ‘കൊച്ചടയാന്‍’ വന്‍ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി ‘വേലൈ ഇല്ലാ പട്ടധാരി 2’ എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: