KeralaNEWS

കഥകളിയുടെ നടനകുലപതി കലാമണ്ഡലം ഗോപിയാശാൻ മെഗാസീരിയൽ കാണുകയോ ?

കഥകളിയുടെ നടനകുലപതി കലാമണ്ഡലം ഗോപിയാശാൻ മെഗാസീരിയൽ കാണുകയോ ?
അതെ.സത്യമാണ്.
എല്ലാ രാത്രിയും 9.30ന് സൂര്യ ടി.വി സംപ്രേഷണം ചെയ്യുന്ന കനൽപ്പൂവ് സീരിയലിന്റെ സ്ഥിരം പ്രേക്ഷകനാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം കനൽപ്പൂവിലെ താരങ്ങളായ തൃശൂർ ആനന്ദകുമാറും ടി.എൻ കൃഷ്ണനും ഗോപിയാശാന്റെ തൃശൂർ മുണ്ടൂരിലുളള വീടു സന്ദർശിച്ചപ്പോഴാണ് ആ അത്ഭുതവാർത്ത പുറം ലോകമറിഞ്ഞത്.
ഉടൻതന്നെ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയെ ഫോണിൽ വിളിച്ച് അദ്ദേഹം ദീർഘനേരം കുശല പ്രശ്നം നടത്തി.
താൻ ഗോപിയാശാന്റെ കടുത്ത ആരാധകനാണെന്ന് പ്രവീൺ ഇറവങ്കരയും കനൽപ്പൂവിന്റെ ആരാധകനാണ് താനെന്ന് ഗോപിയാശാനും പറഞ്ഞു.
പിന്നീട് ആനന്ദ്കുമാറിനെയും ടി.എൻ കൃഷ്ണനെയും ഓണസത്കാരം നൽകി ആശീർവദിച്ചാണ് ആശാൻ യാത്രയാക്കിയത്.

സാന്ദാസ് കമ്മ്യൂണിക്കേഷന്റെ ബാനറിൽ ബൈജു ദേവരാജ് നിർമ്മിക്കുന്ന കനൽപ്പൂവിന്റെ രചന പ്രവീൺ ഇറവങ്കരയും സംവിധാനം ടി.എസ്സ് സജിയുമാണ് നിർവ്വഹിക്കുന്നത്.
യദുകൃഷ്ണൻ,അമ്പിളിദേവി,മങ്കാമഹേഷ്, പൂജപ്പുര രാധാകൃഷ്ണൻ,ചിലങ്ക,ദാവീദ്,ഗിരീഷ് മോഹൻ,ഓമന ഔസേപ്പ്,ശ്രീപത്മം തുടങ്ങി വൻ താരനിര അണിനിരക്കുന്ന കനൽപ്പൂവ് ഇതിനകം റേറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ച് പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്.

Back to top button
error: