കൊച്ചി ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം ചാക്കോച്ചി വളവില്‍ കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞു. സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.
പുലര്‍ച്ചെ അഞ്ച് മണിക്ക് മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ എത്തിച്ചു കൊണ്ടിരിക്കുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകൾ.