ഇത്തവണത്തെ ഓണത്തിന് ഒരു സ്പെഷൽ ശര്‍ക്കര നാരങ്ങ അച്ചാര്‍ ആയാലോ ?
ചേരുവകള്‍
- നാരങ്ങ – അരക്കിലോ
- ശര്‍ക്കര – 300 ഗ്രാം
- വെള്ളം – അരക്കപ്പ്
- പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
- ഉപ്പ് – 2 ടേബിള്‍ സ്പൂണ്‍
- മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
- കായപ്പൊടി – കാല്‍ ടീസ്പൂണ്‍
- ഉലുവാപ്പൊടി – കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
നാരങ്ങ ആവിയില്‍ 15 മിനിറ്റ് വേവിക്കുക. ചൂടാറിയ ശേഷം ചെറിയ കഷണങ്ങളാക്കി പഞ്ചസാരയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ശര്‍ക്കര അരക്കപ്പ് വെള്ളം ചേര്‍ത്തു തിളപ്പിച്ച് അരിച്ചെടുക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ അരിച്ചെടുത്ത ശര്‍ക്കരപ്പാനി വീണ്ടും തിളപ്പിക്കുക.ഇതിലേക്ക് മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി, ഉപ്പ് ഇവ ചേര്‍ക്കുക. (എരിവ് കൂടുതല്‍ വേണമെങ്കില്‍ മുളകുപൊടിയുടെ അളവ് കൂട്ടാം).
ശര്‍ക്കരപ്പാനി നന്നായി തിളച്ച് കുറുകുമ്ബോള്‍, തയ്യാറാക്കിയ നാരങ്ങ ചേര്‍ത്ത് യോജിപ്പിക്കുക. നാരങ്ങയും ശര്‍ക്കരയും നന്നായി യോജിച്ച് തിളയ്ക്കുമ്ബോള്‍ തീ കെടുത്താം. ചൂടാറുമ്ബോള്‍ വായു കടക്കാത്ത കുപ്പിയിലാക്കി അടച്ച് സൂക്ഷിക്കാം.