കണ്ണൂര്‍ : ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നു എന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം.
പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തുന്നത് നിത്യ സംഭവങ്ങളാകുന്നുവെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഞാറാഴ്ചയാണ് തലശ്ശേരി അതിരൂപതയുടെ പള്ളികളില്‍ ഇടയലേഖനം വായിച്ചത്.
പ്രണയക്കുരുക്കുകള്‍ വര്‍ദ്ധിക്കുന്നു . ജന്മം നല്കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്ബോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങൾ കാണാതിരിക്കാൻ കഴിയില്ല.
തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്താൻ എല്ലാ മാതാപിതാക്കളും പ്രയോജനപ്പെടുത്തണം-ഇങ്ങനെ പോകുന്നു ഇടയലേഖനം.