NEWS

ഡിഫന്‍സ് റിസർച്ചിൽ ഒഴിവുകൾ

ന്യൂഡെല്‍ഹി: ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO), സെന്റര്‍ ഫോര്‍ പേഴ്സണല്‍ ടാലന്റ് മാനജ്മെന്റ്, ഡിആര്‍ഡിഒ-സെപ്റ്റം, സീനിയര്‍ ടെക്നികല്‍ അസിസ്റ്റന്റ്-ബി, ടെക്നീഷ്യന്‍-എ തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു.
ഉദ്യോഗാര്‍ഥികള്‍ക്ക് drdo(dot)gov(dot)in എന്ന ഔദ്യോഗിക സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 23 ആണ് അവസാന തീയതി.
യോഗ്യതാ:

സീനിയര്‍ ടെക്‌നികല്‍ അസിസ്റ്റന്റ്- ബി: അപേക്ഷകന് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ്, ടെക്‌നോളജി, കംപ്യൂടര്‍ സയന്‍സ് അല്ലെങ്കില്‍ ലിങ്ക്ഡ് ഏരിയകളില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം.

ടെക്‌നീഷ്യന്‍ എ: 10-ാം ക്ലാസ് അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള തത്തുല്യ പരീക്ഷ പാസായിരിക്കണം. അംഗീകൃത ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂടില്‍ (ITI) നിന്നുള്ള സര്‍ടിഫികറ്റും ഉണ്ടായിരിക്കണം.

എങ്ങനെ അപേക്ഷിക്കണം:

1. ഔദ്യോഗിക സൈറ്റ് drdo(dot)gov(dot)in സന്ദര്‍ശിക്കുക.
2. ഹോം പേജില്‍ DRDO CEPTAM എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
3. ആപ്ലികേഷന്‍ ലിങ്ക് ലഭിക്കുന്ന പുതിയ പേജ് തുറക്കും. അതില്‍ ക്ലിക് ചെയ്ത് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.

Signature-ad

4. അപേക്ഷാ ഫോം പൂരിപ്പിച്ച്‌ അപേക്ഷാ ഫീസ് അടയ്ക്കുക.
5. Submit ക്ലിക് ചെയ്യുക.
6. Confirmation page ഡൗണ്‍ലോഡ് ചെയ്ത് കോപ്പി സൂക്ഷിക്കുക.

Back to top button
error: