PravasiTRENDING

ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ

റിയാദ്: ഗൾഫ് രാജ്യങ്ങളിലുള്ള വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ മതി. യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ താമസരേഖയുള്ള വിദേശികൾക്കാണ് ഓൺലൈനായി സന്ദർശന വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചത്.

visitsaudi.com/visa എന്ന ഓൺലൈൻ പോർട്ടലിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസ ലഭിക്കാൻ യോഗ്യതയുള്ള പ്രഫഷനുകൾ ഓൺലൈൻ അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റസിഡന്റ് കാർഡിൽ യോഗ്യരായ പ്രഫഷനുള്ളവർ വിസ അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകരുടെ പാസ്‍പോർട്ടിന് കുറഞ്ഞത് ആറു മാസത്തെയും താമസരേഖക്ക് മൂന്ന് മാസത്തെയും കാലാവധിയുണ്ടായിരിക്കണം.

Signature-ad

അപേക്ഷ സമർപ്പിക്കപ്പെട്ടാൽ മന്ത്രാലയത്തിന്റെ പരിശോധനക്ക് ശേഷം ഇ-മെയിലായി വിസ ലഭിക്കും. വിനോദ സഞ്ചാര ആവശ്യത്തിനും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും ഈ വിസ ഉപയോഗിക്കാനാവും. ഒറ്റത്തവണയും പലതവണയും വന്നുപോകാവുന്ന രണ്ടുതരം വിസകളും ലഭ്യം. 300 റിയാലാണ് വിസയുടെ ഫീസ്. ഇതിന് പുറമെ ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് കൂടിയുണ്ടാവും.

Back to top button
error: