തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്ന് കടപ്പുറത്തെ ഷെഡ്ഡിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികളെ പോലീസ് പിടികൂടി.
വെട്ടൂര്‍ വെന്നിക്കോട് വാലേന്റെകുഴി ചരുവിള പുത്തന്‍വീട്ടില്‍ മുശിട് എന്ന കബീര്‍(57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടില്‍ വീട്ടില്‍ സമീര്‍(33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടില്‍ വീട്ടില്‍ നവാബ് (25), അഞ്ചുതെങ്ങ് മുസ്ലിംപള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടില്‍ ഷൈല എന്ന സൈനുലാബ്ദീന് (59) എന്നിവരാണ് പിടിയിലായത്.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സ്കൂള്‍ അധികൃതരാണ് പീഡനവിവരം പോലീസിനെ അറിയിച്ചത്.
അഞ്ചുതെങ്ങ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. റൂറല്‍ എസ്.പി ഡി. ശില്പയുടെ നിര്‍ദേശപ്രകാരം വര്‍ക്കല ഡിവൈ.എസ്.പി നിയാസ്, അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.