ഇന്ത്യൻ റയിൽവേ യാത്രക്കാർക്ക് ചില സൗജന്യ സേവനങ്ങൾ നൽകുന്നുണ്ട്.അത് എന്തൊക്കെയാണെന്ന് നോക്കാം
മരുന്ന്
ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ യാത്രക്കാരന്റെ ആരോഗ്യം മോശമായാല്‍, അയാള്‍ക്ക് റെയില്‍വേ, മരുന്ന് നല്‍കും. ഇതിനായി ടിടിഇയോട് മരുന്ന് ചോദിക്കണം. അദ്ദേഹത്തിന് അത് നല്‍കാനുള്ള ഉത്തരവാദിത്തമുണ്ട്.
വൈഫൈ
നിങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ വൈഫൈ ഉപയോഗിക്കാൻ കഴിയും. നിങ്ങള്‍ ഇതിന് പണം നല്‍കേണ്ടതില്ല, കാരണം റെയില്‍വേ ഈ സൗകര്യം അതിന്റെ യാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നു. മിക്ക സ്റ്റേഷനുകളിലും വൈഫൈ സൗകര്യം ലഭ്യമാണ്.
വെയിറ്റിംഗ് റൂമില്‍ വിശ്രമിക്കാം
എന്തെങ്കിലും കാരണത്താല്‍ ട്രെയിന്‍ വൈകിയാല്‍ നിങ്ങള്‍ക്ക് വെയിറ്റിംഗ് റൂമില്‍ പോയി വിശ്രമിക്കാം. ഈ സൗകര്യം തീര്‍ത്തും സൗജന്യമായാണ് റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്നത്. ഇതിന് നിങ്ങള്‍ക്ക് സാധുവായ ടിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം മതി. എസി ടിക്കറ്റില്‍ എസി വെയിറ്റിംഗ് റൂമിലും സ്ലിപര്‍ ടിക്കറ്റില്‍ നോണ്‍ എസി വെയിറ്റിംഗ് റൂമിലും ഇരിക്കാം.