NEWS

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ തലപ്പത്തേക്ക് ബിജെപി നേതാവ് കല്യാണ്‍ ചൗബേ

ന്യൂഡൽഹി:അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കല്യാണ്‍ ചൗബേ ഏറെ മുന്നിൽ എന്ന് റിപ്പോർട്ട്.
എ ഐ എഫ് എഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നി പ്രധാന സ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ന് തീരുമാനിക്കപ്പെടും.രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങളാണ് എ ഐ എഫ് എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതിഹാസ തരാം ബൈചുങ് ബൂട്ടിയയും മുന്‍ ഗോള്‍ കീപ്പര്‍ കല്യാണ്‍ ചൗബേയും.
വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ കല്യാണ്‍ ചൗബെ വോട്ടിങില്‍ ബഹുദൂരം മുന്നിലാണ്. 34 വോട്ടുകളില്‍ 33 വോട്ടും ചൗബക്ക് ആണ് ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക ഫലം താമസിയാതെ പുറത്ത് വരും.

Back to top button
error: